ദുബായ്: യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. ഇത് മൂലം രാജ്യത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. പല വലിയ അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്കാണ്. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍ മഞ്ഞില്‍ യുഎഇയില്‍ വിവിധയിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്.
ചിലയിടങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വാഹനമോടിക്കിന്നവരാണ് ഇതുമൂലം ഏറ്റവും പ്രയാസമനുഭവിക്കേണ്ടി വരുന്നത്. ശക്തമായ മഞ്ഞില്‍ ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പോലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
#حالة_الطرق | #حادث مروري معرقل لحركة السير على شارع الشيخ محمد بن زايد مقابل القرية العالمية بالاتجاه الى #الشارقة. يرجى استخدام الطرق البديلة. رافقتكم السلامة.
— Dubai Policeشرطة دبي (@DubaiPoliceHQ) March 14, 2019
രാജ്യത്തിന്റെ പലയിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗ്ലോബല്‍ വില്ലേജിന് സമീപം വാഹനാപകടമുണ്ടായെന്നും ഇതുവഴി യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Caution: Heavy fog and low visibility in some areas of Dubai. Please be careful and drive safely. pic.twitter.com/0EplYrqum5
— RTA (@RTA_Dubai) March 14, 2019
എമിറേറ്റ്സ് റോഡില്‍ ജബല്‍ അലി – ലെഹ്ബാബ് റൗണ്ട് എബൗട്ടിന് സമീപവും അപകടം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ വാഹന യാത്രക്കാര്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന പോലീസും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
#حالة_الطرق | #حادث تدهور باص على شارع الامارات القادم من ابوظبي قبل دوار جبل علي الهباب ويوجد ازدحام في حركة السير.
— Dubai Policeشرطة دبي (@DubaiPoliceHQ) March 14, 2019
Discussion about this post