മസ്കറ്റ്: ഒമാനില്‍ അനധികൃതമായി താമസിക്കുന്നവരെയും തൊഴില്‍ നിയമലംഘകരെയും പിടികൂടാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അല്‍ സീബില്‍ പരിശോധന നടത്തി. മസ്കറ്റ് ഗവര്‍ണറേറ്റ് പോലീസും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും ചേര്‍ന്നാണ് പരിശോധന നടത്തിയത്. രാജ്യത്ത് അറസ്റ്റിലായത് 614 പ്രവാസികള്‍. ഇത് സംബന്ധിച്ച് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ 614 പേരില്‍ 17 സ്ത്രീകളുമുണ്ട്. അറസ്റ്റിലായവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
Discussion about this post