അജ്മാന്: ഒരു കാരണവുമില്ലാതെ സഹോദരിയെ വിവാഹമോചനം ചെയ്തന്റെ പേരില്‍ 43 വയസുകാരനെ കുത്തിക്കൊന്ന യുവാവിനെ അജ്മാന് പോലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്ത് ശേഷം സ്വന്തം നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച 36കാരനായ പാകിസ്ഥാന് പൗരനെയാണ് അജ്മല്‍ പോലീസ് പിടികൂടിയത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതാണ് പ്രതി. ഒരാഴ്ച മുന്‍പാണ് സഹോദരി ഭര്‍ത്താവിനെ കൊല്ലാന്‍ ലക്ഷ്യം വെച്ചാണ് സന്ദര്‍ശക വിസയില്‍ പ്രതി അജ്മാനിലെത്തിയത്. പ്രതി ഒരാഴ്ച സഹോദരി ഭര്‍ത്താവിനെ നിരീക്ഷിച്ച ശേഷം
താമസ സ്ഥലത്ത് കയറി പല തവണ ശരീരത്തില്‍ പലയിടത്തായി കുത്തുകയായിരുന്നു. ശേഷം സ്ഥലത്ത് നിന്ന് രക്ഷുപെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന് പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. എന്നാല്‍ അപ്പോഴും ജീവന് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല.
പോലീസ് ഉടന്‍ തന്നെ ഇയാളെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് തന്നെ കുത്തിയ വ്യക്തിയുടെ പേര് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍ മറ്റു വിവരങ്ങള്‍ പറയുന്നതിന് മുന്‍പ് യുവാവ് മരിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുന്‍ഭാര്യയുടെ സഹോദരന്റെ പേരും ഇതാണെന്ന് പോലീസ് മനസിലാക്കിയത്.
തുടര്‍ന്ന് ഇയാള്‍ അടുത്തിടെ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയിട്ടുണ്ടെന്ന് കൂടി മനസിലാക്കിയതോടെ കൃത്യം നടത്തിയത് ഇയാള്‍ തന്നെയെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. അതേസമയം യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇയാള്‍ക്കായുള്ള അറസ്റ്റ് വാറണ്ട് കൈമാറി.
ഈ സമയം ദുബായ് വിമാനത്താവളത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയായിരുന്നു പ്രതി. വാറണ്ട് ലഭിച്ചതോടെ വിമാനത്താവള അധികൃതര്‍ ഇയാളെ തിരിച്ചറിയുകയും പോലീസ് വിവരമറിക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ കൊല നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്.
തന്റെ സഹോദരിയെ ഒരു കാരണവുമില്ലാതെ ഇയാള്‍ വിവാഹമോചനം ചെയ്തുവെന്നും സഹോദരി അപമാനിക്കപ്പെട്ടതിന് പ്രതികാരം ചെയ്യാനായാണ് കൊലപാതകം ചെയ്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
Discussion about this post