ഒമാനിലെ ഖനനമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് ഒരുങ്ങി സര്‍ക്കാര്‍

എണ്ണയിതര സമ്പദ് വ്യവസ്ഥയില്‍ ഖനന മേഖലയിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പികുകയാണ് ഒമാന്‍ സര്‍ക്കാരിന്റെ ലക്ഷ്യം

മസ്‌കറ്റ്: ഒമാനില്‍ ഖനനമേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം അനുവദിക്കുവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇത് രാജ്യത്ത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം വന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിവെക്കും.

എണ്ണയിതര സമ്പദ് വ്യവസ്ഥയില്‍ ഖനന മേഖലയിലൂടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പികുകയാണ് ഒമാന്‍ സര്‍ക്കാരിന്റെ ലക്ഷ്യം. 43 പുതിയ ഖനന പദ്ധതികള്‍ക്കാണ് ഒമാന്‍ സര്‍ക്കാര്‍ ആദ്യം അനുവാദം നല്‍കുന്നത്.

ജിപ്‌സം, ലൈംസ്റ്റോണ്‍, സിങ്ക് , സിലികാ എന്നിവയുടെ ഖനന മേഖലയിലാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്. ചെമ്പ്, ക്രോമിയം എന്നിവയുടെ ഉല്‍പാദനത്തിലും വിദേശനിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Exit mobile version