റിയാദ്: സൗദിയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് എളുപ്പമാക്കുന്നതിന് വേണ്ടി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം. വിനോദ, കായിക പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വിദേശ സഞ്ചാരികള്‍ക്ക് ഇലക്ട്രോണിക് സന്ദര്‍ശക വിസ അനുവദിക്കുന്നതിന് സൗദി അറേബ്യ മന്ത്രിസഭ അംഗീകാരം നല്കി.
ബിസിനസ് യാത്രക്കാര്‍, റസിഡന്റ് വര്‍ക്കേഴ്സ്, മുസ്ലിം തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് പ്രത്യേക വിസയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്കരണ നടപടികളില്‍ ടൂറിസം മേഖലയില്‍ വലിയ നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരുന്നു. സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുണ്ടായ യാഥാസ്ഥിതിക ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും അദ്ദേഹം നടത്തിവരികയാണ്. അപേക്ഷ ലഭിച്ച് 24 മണിക്കൂറുകള്‍ക്കകം എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കഴിഞ്ഞ ആഴ്ച സൗദി നിര്‍ദേശം നല്‍കിയിരുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തെ ചരിത്ര സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് അനുമത ിനല്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച വിഷന്‍ 2030 വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍പരിപാടിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.
Discussion about this post