അബുദാബി: ഇന്ത്യക്കാരനായ റോജി ജോര്‍ജിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കുവൈറ്റിലുള്ള റോജിക്ക് 12 ദശലക്ഷം ദിര്‍ഹം അതായത് 23കോടിയിലേറെ രൂപ സമ്മാനം ലഭിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു നറുക്കെടുപ്പ്.
അധികൃതര്‍ സമ്മാനം ലഭിച്ച കാര്യം വിളിച്ചറിയിച്ചപ്പോള്‍ റോജിക്ക് ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടതെന്നായിരുന്നു റോജിയുടെ അടുത്ത ചോദ്യമെന്ന് അധികൃതര്‍ പറഞ്ഞു. റോജിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞമാസം 23നാണ് 014394 നമ്പര്‍ ടിക്കറ്റ് റോജി 500 ദിര്‍ഹം കൊടുത്ത് വാങ്ങിയത്. കുറച്ച് ദിവസം മുമ്പ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിന് മലയാളിയെത്തേടി ഭാഗ്യദേവത എത്തിയിരുന്നു. ഏഴുകോടി രൂപയായിരുന്നു ദുബായിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് അസ്ലമിന് ലഭിച്ചത്.
Discussion about this post