ദുബായ്: വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ദുബായില്‍ നിന്ന് സൗദിയിലേക്കുള്ള ഫ്ളൈ ദുബായ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് സൗദി അറേബ്യയിലെ ജിസാനിലേക്ക് യാത്ര തിരിച്ച ഫ്ളൈ ദുബായ് FZ 821 വിമാനമാണ് ദുബായ് അന്താരാഷ്ട്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.
വിമാനം അടിയന്തരമായി തിരിച്ചിറക്കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 1.30ന് ജിസാനിലെത്തേണ്ട വിമാനം നാല് മണിക്കൂര്‍ വൈകി. യാത്രക്കാരെ മറ്റൊരു വിമാനത്തിലാണ് സൗദിയിലെത്തിച്ചത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഒരുക്കിയതായും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഫ്ളൈ ദുബായ് അധികൃതര്‍ അറിയിച്ചു.
Discussion about this post