സംഗീത രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ കലാകാരന്മാരെ ആദരിച്ചു. സംഗീത വേദികളില്‍ നിറ സാന്നിധ്യമായ മുംതാസ് അബ്ദുറഹ്മാന്, നവ ഗാനരചയിതാക്കളായ ശബ്ന മനോജ്, ഷീന പ്രതീപ് എന്നിവരെയും സംഗീത സംവിധായകന് കെജെ കോയയെയുമാണ് ആദരിച്ചത്.
കാലിക്കറ്റ് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അനശ്വര ഗായകന് ബാബുരാജിന്റെ മകള്‍ സാബിറ ഇബ്രാഹിമും എത്തിയിരുന്നു. ഈയടുത്തകാലത്ത് ഉണ്ടായ ശ്രദ്ധേയമായ ചില സംഗീത ആല്ബരങ്ങളിലെ സംഗീത സംവിധാനം, രചന, ആലാപനം എന്നിവ നിര്‍വഹിച്ചത് ഈ കലാകാരന്മാര് ആണ്. ഗായകന് അബ്ദുല്‍ ഹഖ് തിരൂരങ്ങാടിയെയും ചടങ്ങില്‍ ആദരിച്ചു.
Discussion about this post