യുഎഇ പുതിയ വിസ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; സന്ദര്‍ശകര്‍ക്കും വിധവകള്‍ക്കും കൂടുതല്‍ ഗുണകരം

വിസ കാലാവധി കഴിഞ്ഞാലും രാജ്യം വിടാതെ വിസ പുതുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

ദുബായ്: പുതിയ വിസ നിയമം യുഎഇയില്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസ കാലാവധി കഴിഞ്ഞ സന്ദര്‍ശകര്‍ക്കും വിധവകള്‍ക്കുമാണ് പുതിയ നിയമം കൂടുതല്‍ ഗുണകരമാവുക. വിസ കാലാവധി കഴിഞ്ഞാലും രാജ്യം വിടാതെ വിസ പുതുക്കാമെന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.

വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍ അവരുടെ കുട്ടികള്‍ എന്നിവരുടെ റെസിഡന്റ് വിസയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് അറിയിച്ചു. മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെയും വിസ കാലാവധി നീട്ടി നല്‍കും.

Exit mobile version