ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടനങ്ങള്‍ നടത്തി ഇസ്രയേല്‍. ദോഹയില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേല്‍ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയില്‍ കറുത്ത പുക ഉയരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീല്‍ അല്‍ ഹയ്യ അടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത് ഖലീല്‍ അല്‍ ഹയ്യയാണ്. ആക്രമണത്തെ ഖത്തര്‍ അപലപിച്ചിട്ടുണ്ട്.
















Discussion about this post