കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പനങ്ങാട്ട് വീട്ടില്‍ പ്രേമന്‍ വേലായുധന്‍ (56) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കെഡിഡിബി കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാളെ കുവൈത്തില്‍ നിന്നും നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Discussion about this post