മസ്‌കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലിന് തീപിടിച്ചു. സംഭവത്തില്‍ അപകടത്തില്‍പെട്ട കപ്പലിലെ ജീവനക്കാര്‍ക്ക് രക്ഷകരായി ഇന്ത്യന്‍ നാവികസേന. എംടി യി ചെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. കപ്പലിലെ പതിനാല് ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി.
സമുദ്ര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ നാവിക കപ്പല്‍ ഐഎന്‍എസ് ടബാറാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഐഎന്‍എസ് ടബാറിലെ 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും യി ചെങ്ങിലെ അഞ്ച് ഉദ്യോഗസ്ഥരും തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
Discussion about this post