മദീന: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ രണ്ട് നഴ്‌സുമാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു, നിസി ദമ്പതികളുടെ മകള്‍ ടീന (26), അമ്പലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്‌സ്(27) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം.
മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദര്‍ശനത്തിനായി പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
ജൂണ്‍ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അപകടം.
Discussion about this post