കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നിര്യാതനായി. പാലക്കാട് മണലി അക്ഷയ വാര്യംവീട്ടിൽ മാധവൻ കുട്ടി വാര്യർ (രമേഷ് കുമാർ) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുവൈത്തിലെ അമീരി ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്.
പാലക്കാട് ജില്ലാ അസോസിയേഷൻ, പൽപക് സാൽമിയ ഏരിയ എന്നിവയിൽ അംഗമായിരുന്നു. പൽപ്പകിന്റെ മുൻ വനിത വേദി ജനറൽ കൺവീനർ ബിന്ദു വരദയുടെ ഭർത്താവാണ്. മക്കൾ രബിരാം രമേഷ് വാര്യർ (കുവൈറ്റ് ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച്) രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
Discussion about this post