മസ്കറ്റ്: ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ മരിച്ചു. കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറാണ് നവാഫ്.
ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയോടൊപ്പം വാദിയില്‍ ഇറങ്ങുന്നതിനിടെ കാല് വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
മൃതദേഹം ഇബ്രി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Discussion about this post