റിയാദ്: ജിദ്ദയില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി മണ്ണാറാട്ടില്‍ മുഹമ്മദ് ഫൈസല്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഇര്ഫാന് ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
ജിദദ ഖാലിദു ബിന്‍ വലീദ് സ്ട്രീറ്റിലാണ് ഫൈസല്‍ താമസിച്ചിരുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ജിദ്ദയില്‍ ഖബറടക്കും. ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്ങ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.
Discussion about this post