റിയാദ്: സൗദിയില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹന്‍, ഭാര്യ റെമിമോള്‍ വസന്തകുമാരി എന്നിവരെയാണ് അല്‍ഖോബാറിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചില് കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
കുട്ടിയെ സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് കരുതുന്നത്.
അഞ്ച് മാസം മുമ്പാണ് കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്. ഇരുവരുടെയും മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികള്‍ക്ക് നേതൃത്വം നല്കി വരുന്ന നാസ് വക്കം പറഞ്ഞു.
Discussion about this post