ദുബായ്: ദുബായ് സന്ദര്‍ശനത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വന്‍ വരവേല്‍പ്പോടെയാണ് ജനത വരവേറ്റത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ പ്രവാഹമായിരുന്നു. കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രവാസികള്‍ ഒഴുകി എത്തി.
യുഎഇയിലെ 7 എമിറേറ്റുകള്‍ക്കു പുറമെ സൗദി, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേര്‍ ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്.
”മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യ. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍ക്കണം. ഇന്ത്യ വെറും ഭൂപ്രദേശമല്ല. ഓരോ ഇന്ത്യക്കാരനുമാണ് ഇന്ത്യ. ഇവിടെ ദുബായിലേക്ക് വരുമ്പോള്‍ ഇന്ത്യയും കൊണ്ടാണു നിങ്ങള്‍ വരുന്നത് ‘രാഹുല്‍ പറഞ്ഞു.
അതേസമയം തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ‘രാഹുല്‍ ഗാന്ധി കീ ജയ്’ എന്ന് മുദാവാക്യങ്ങള്‍ മുഴങ്ങി. ത്രിവര്‍ണ നിറത്തില്‍ തിളങ്ങിയ സ്റ്റേഡിയത്തില്‍ ഒരുക്കിയ 25 മീറ്റര്‍ റാംപില്‍ നടന്നു കൊണ്ടായിരുന്നു പ്രസംഗം. 2015 ഓഗസ്റ്റ് 16നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതേ വേദിയിലാണ് സംസാരിച്ചത്. റാംപില്‍ നടന്നുള്ള പ്രസംഗം മൂലം, അന്നത്തേതില്‍ നിന്നു വ്യത്യസ്തമായി ജനക്കൂട്ടത്തിനിടയില്‍നിന്നു സംസാരിക്കുന്നതു പോലെയുള്ള ആവേശവും സൃഷ്ടിക്കാനായി.
Discussion about this post