ടെക്സസ്: യുഎസ് മലയാളികള്‍ക്ക് അഭിമാനമായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി മലയാളി. പത്തനംതിട്ട സ്വദേശിയായ കെപി ജോര്‍ജ് ആണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ആയി അധികാരമേറ്റത്.
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി ആണ് വെള്ളക്കാരനല്ലാത്ത ഒരാള്‍ മേധാവിയാകുന്നത്. 3000 ഉദ്യോഗസ്ഥരും 370 മില്യന്‍ ബജറ്റുമുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് സ്ഥാനമേല്‍ക്കുന്ന ചരിത്രപരമായ ചടങ്ങില്‍ അമ്മ ഏലിയാമ്മയടക്കം കുടുംബാംഗങ്ങളും ഒട്ടേറെ മലയാളികളും പങ്കെടുത്തു.
14000 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ആണ് ഡെമോക്രാറ്റിക് സ്ഥാനര്‍ഥിയായിരുന്ന കെപി ജോര്‍ജ് വിജയിച്ചത്. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ റോബട് ഹെബേര്ട്ടിനെ ആണ് ജോര്‍ജ് പരാജയപ്പെടുത്തിയത്.
കൗണ്ടിയില്‍ നടപ്പാക്കുവാന്‍ ഉദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും അവതരിപ്പിച്ചു. എമര്‍ജന്‍സി മാനേജ്മെന്റും ദുരിതാശ്വാസ തയാറെടുപ്പുകളും ശക്തിപ്പെടുത്തും. യുവജനങ്ങള്‍ പൊതു സേവനത്തിനു വരുവാന്‍ താനൊരു പ്രേരണ ആകട്ടെ. തന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാവര്ക്കും നന്ദി-കരഘോഷത്തിനിടെ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട ജില്ലയില്‍ കൊക്കാത്തോട് ഗ്രാമത്തില്‍ കേളയില്‍കുടുംബത്തിലാണു ജോര്‍ജ് ജനിച്ചത്. മുംബൈയില്‍ അല്പകാലം ജോലി ചെയ്ത ശേഷം 1993 ല്‍ മറ്റനേകം കുടിയേറ്റക്കാരെപ്പോലെ ന്യൂയോര്‍ക്കിലെത്തി. ന്യൂഹൈഡ് പാര്‍ക്കിലുള്ള കുടുംബത്തിലെ അംഗമായ ഷീബയുമായുള്ള വിവാഹം നടന്നു. 1999-ല്‍ ഹൂസ്റ്റണില്‍ ജോലി കിട്ടി.
2010-ല്‍ ഇലക്ഷനില്‍ മല്‍സരിച്ചുവെങ്കിലും വിജയിച്ചില്ല. 2014-ല്‍ സ്കൂള്‍ ബോര്‍ഡ് അംഗമായി വിജയിച്ചു. 2017-ല്‍ രണ്ടാമതും വിജയിച്ചു. ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണു കൗണ്ടി ജഡ്ജിയായത്.
Discussion about this post