മലപ്പുറത്തു നിന്ന് കാല്‍നടയാത്ര: ഷിഹാബ് ചോട്ടൂര്‍ പുണ്യഭൂമിയിലെത്തി

മലപ്പുറം: മലപ്പുറത്തു നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ കാല്‍നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ശിഹാബ് തന്നെയാണ് മദീനയിലെത്തിയ സന്തോഷം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്ക് മുന്‍പിലുള്ള ചിത്രങ്ങള്‍ ശിഹാബ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ശിഹാബ് കേരളത്തില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി കാല്‍നടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. മദീന സന്ദര്‍ശിച്ച ശേഷം ഹജ്ജിന്റെ തൊട്ടുമുന്‍പ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്.

പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സൗദി അതിര്‍ത്തി കടന്നത്. യാത്രയില്‍ മിക്കയിടത്തും സൗദി പോലീസ് സുരക്ഷയൊരുക്കുന്നുണ്ട്. യാത്രാവിവരങ്ങള്‍ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവെക്കുന്നുണ്ട്.

Exit mobile version