റാസല്‍ഖൈമ: കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കാര്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി ദിവ്യ(25)യുടെ മൃതദേഹം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് കൊണ്ടു പോയി.
അതേസമയം, യുവതിയുടെ ഭര്‍ത്താവില്‍ നിന്ന് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി ഈടാക്കിയെന്ന് ദുബായിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് ദിവ്യയ്ക്ക് ദാരുണാന്ത്യം സംഭിച്ചത്.
ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്. വാഹനമോടിക്കുന്നതിനിടെ താന്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രവീണ്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം ബ്ലഡ് മണി നല്കാന് അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടത്.
Discussion about this post