വീട്ടിലേക്ക് അതിഥികള്‍ വരുമ്പോള്‍ അമ്മമാര്‍ അടുക്കളിയില്‍ തിരക്കിലായിരിക്കും. അതിഥികള്‍ക്കായി ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാം ഒരുക്കുന്നതും അമ്മമാരുടെ ഡ്യൂട്ടിയാവും. അതേസമയം, അതിഥികള്‍ എത്തുന്നതുകാരണം അടുക്കളയില്‍ നിന്നും മാറിനില്ക്കാന് സമയമില്ലാത്ത അമ്മയെ കണ്ട് അതിഥികളോട് രൂക്ഷമായി പ്രതികരിച്ച് കുഞ്ഞ്.
മണിക്കൂറുകളോളം അമ്മ അടുക്കളയില്‍ പണിയെടുക്കുന്നത് കണ്ട് കുട്ടി അതിഥികളോട് ‘നേരെ വീട്ടിലേക്ക് പോകൂ’ എന്ന് കടുത്ത സ്വരത്തില്‍ ആവശ്യപ്പെടുകയാണ്. കുഞ്ഞിന്റെ അപ്രതീക്ഷിത പ്രതികരണമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ക്ക് ഭക്ഷണമൊരുക്കാനായി അടുക്കളയില്‍ ഏറെ നേരം ചെലവഴിക്കുകയായിരുന്നു അമ്മ. അതുകണ്ട് സഹിക്കാനാകാതെയാണ് കുഞ്ഞിന്റെ പ്രതികരണം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളതാണ് സംഭവം.
ട്വിറ്ററില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ ഒരാള്‍ വീഡിയോ റെക്കോര്‍ഡു ചെയ്യുന്നുണ്ട്. അതിനിടയില്‍ ബാലനും സഹോദരനും അടുക്കളയില്‍ നിന്ന് തീന് മേശയിലേക്ക് ഭക്ഷണം കൊണ്ടുവരുന്നുണ്ട്. എന്നിട്ട് ആരാണ് വിരുന്നുകാര് എന്ന് ഇളയ കുട്ടി ചോദിക്കുകയും താനാണ് വിരുന്നുകാരനെന്ന് കൂട്ടത്തില്‍ ഒരാള്‍ പറയുകയും ചെയ്യുന്നുണ്ട്.
അപ്പോള്‍ കുട്ടി അയാളോട് നിങ്ങള്‍ക്ക് സ്വാഗതം ഇല്ലെന്ന് ആക്രോശിക്കുന്നു. വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ അതെന്താണെന്ന് ചോദിക്കുമ്പോള്‍ ‘എന്റെ അമ്മ ഇന്നലെ മുതല്‍ അടുക്കളയില്‍ ജോലി ചെയ്യുകയാണ്. ‘എല്ലാവരും ഭക്ഷണം കഴിച്ച് നേരെ നിങ്ങളുടെ വീട്ടിലേക്ക് പോകൂ’ എന്ന് കുട്ടി ദേഷ്യത്തോടെ പറയുകയാണ്.
ഇത് കേട്ട് കുട്ടിയുടെ അച്ഛന് പൊട്ടിച്ചിരിച്ചുകൊണ്ട് അവനെ സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ട്. അമ്മയോടുള്ള കരുതലിലാണ് ബാലന് അതിഥികളോട് ഇങ്ങനെ പെരുമാറുന്നത്. വീഡിയോ നിമിഷനേരം കൊണ്ടാണ് ട്വിറ്ററില്‍ വൈറലായത്.
I can’t wait to have sons to defend me. 😂😂😂 pic.twitter.com/pUpdzKo3Jm
— Hana (@worded_woman) January 7, 2022
Discussion about this post