കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നു. ഘട്ടം ഘട്ടമായിട്ടാകും സ്കൂളുകള്‍ തുറക്കുക. സ്കൂളുകള്‍ തുറന്നാലും പൂര്‍ണ്ണമായും ക്ലാസ് റൂം അധ്യയനം ആകില്ല. ഓണ്‍ലൈന്‍ പഠനവും ക്ലാസ് റൂം അധ്യയനവും സമന്വയിപ്പിച്ചു കൊണ്ടുള്ള രീതിയായിരിക്കും ഇതിനായി സ്വീകരിക്കുക.
അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ലഭ്യമാവുന്നത് സംബന്ധിച്ചുള്ള കാലയളവ് കൂടി കണക്കാക്കിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ. പരീക്ഷകളുടെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് അടുത്തുതന്നെ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ പ്രത്യേക യോഗം ചേരും. യോഗത്തില്‍ വിദ്യാഭ്യാസ രംഗത്തെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യും.
Discussion about this post