ബഹ്റൈന്‍: ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മായോ ക്ളിനിക്കില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഭൗതിക ശരീരം ബഹ്റൈനില്‍ എത്തിച്ച ശേഷം ഖബറടക്കം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു.
ബഹ്റൈനില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫയുടെ മരണത്തില്‍ നിരവധി പേരാണ് അനുശോചനം അറിയിച്ചത്.
Discussion about this post