അബുദാബി: യുഎഇയില്‍ വരും ചൂട് കൂടുമെന്നും വിവിധ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.
അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ പകലും രാത്രിയും ചൂട് കൂടാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്. താപനില 46 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും തീരപ്രദേശങ്ങളില്‍ താപനില 43 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം ഉച്ച കഴിഞ്ഞ് തെക്കു കിഴക്കന്‍ മേഖലകളില്‍ മൂടല്മഞ്ഞിന് സാധ്യതയുണ്ടെന്നും വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post