ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ സുമേഷിനെയാണ് കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിനാല് വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കല്‍ബ റോഡില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്നിന്നാണ് സുമേഷ് താഴേക്ക് വീണത്. ജീവനൊടുക്കിയതാണെന്നാണ് പോലീസ് പറയുന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ എറിഞ്ഞു തകര്‍ത്തതിനുശേഷമായിരുന്നു താഴേക്ക് ചാടിയത്.
വ്യാഴാഴ്ചയാണ് അവസാനമായി വീട്ടിലേക്ക് ഫോണ്‍ ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുടുംബത്തില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും അറിയിച്ചു. ഒരുവര്‍ഷമായി ഷാര്‍ജ മുവൈലയില്‍ ഗ്രേഡിക്ക് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സുമേഷ്.
സുരേന്ദ്രന്- ഓമന എന്നിവരാണ് മാതാപിതാക്കള്‍. അഞ്ജലി, അശ്വതി എന്നിവരാണ് സഹോദരിമാര്‍. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം ഷാര്‍ജ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Discussion about this post