മസ്കറ്റ്: ഒമാനിലെ താമസസ്ഥലത്ത് പ്രവാസി മലയാളി മരിച്ച നിലയിൽ. കൊയിലാണ്ടി ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമി(40)നെയാണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
സലാലയിലെ അൽ കരാത്തിൽ താമസിച്ചു വരികയായിരുന്ന മുഹമ്മദിനെ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ക്വാറന്റീനിൽ കഴിഞ്ഞു വരികയായിരുന്നു മുഹമ്മദ് ഇബ്രാഹിം. മൃതശരീരം സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post