റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം മംഗലപുരം സ്വദേശി വിളയില്‍ പുത്തന്‍വീട്ടില്‍ ഫസലുദീന് ആണ് മരിച്ചത്. 54 വയസായിരുന്നു. അല്‍ഖര്‍ജ് മോഡേണ്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യൂനിവേഴ്സല്‍ പ്രൊജക്ട്സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ: അനീസ ബീവി, മകള്‍: ഹസീന, മരുമകന്: സനീഷ്. അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി കമ്പനി അധികൃതരും അല്‍ഖര്‍ജ് കെഎംസിസി വെല്‍ഫെയര്‍ വിങ്ങും രംഗത്തുണ്ട്.
Discussion about this post