ദമാം: കൊവിഡ് 19 വൈറസ് ബാധമൂലം ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം തെന്മല ഒറ്റക്കല്‍ സ്വദേശി സുനിലാണ് മരിച്ചത്. സൗദി അറേബ്യയിലെ ദമാമില്‍ വെച്ചാണ് മരണം സംഭവിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 250 ആയി ഉയര്‍ന്നു.
അതേസമയം കൊവിഡ് വൈറസ് വ്യാപനത്തിന്റെ ഭാഗമായി മാര്‍ച്ച് 23 മുതല്‍ സൗദിയില്‍ നിലവില്‍ വന്ന കര്‍ഫ്യൂ മൂന്ന് മാസത്തിന് ശേഷം പിന്‍വലിച്ചു. രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ച് വരാന്‍ അനൂകൂലമായ സാഹചര്യമാണുള്ളതെന്ന കൊവിഡ് സ്ഥിതി വിലയിരുത്തല്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് ഉത്തരവിട്ടത്.
Discussion about this post