റിയാദ്: സൗദിയില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി കൈതാക്കുന്നുമേല്‍ സാബിര്‍ (23) ആണ് മരിച്ചത്. റിയാദ് മന്‍സൂരിയയിലെ അല്‍ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സാബിറിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വര്‍ഷങ്ങളായി മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം റിയാദിലായിരുന്നു താമസം. പ്രിന്റിങ് പ്രസുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പ് കുടുംബം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. സബീര്‍ മാത്രം റിയാദില്‍ തുടരുകയും ജോലി ചെയ്യുകയുമായിരുന്നു.
സാമൂഹിക പ്രവര്‍ത്തകനാണ് പിതാവ് സലാം കളരാന്തിരി. മാതാവ്: സുബൈദ. സഹോദരങ്ങള്‍: സബീഹ്, സല്‍വ, സ്വല്‍ഹ.
Discussion about this post