ദുബായ്: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി ദുബായിയില്‍ കടുത്ത നിയന്ത്രണങ്ങള്‍. മെട്രോ, ട്രാം സര്‍വീസുകള്‍ ഇന്നലെ രാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇനി രണ്ടാഴ്ചക്കാലത്തേക്ക് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നിലവില്‍ വരിക.
നിലവില്‍ അണുനശീകരണത്തിന്റെ ഭാഗമായി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മെട്രോ, ട്രാം സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇനിമുതല്‍ രണ്ടാഴ്ചത്തേക്ക് അണുനശീകരണ പ്രവര്‍ത്തനം 24 മണിക്കൂറും നടക്കും.
അതേസമയം പകല്‍ സമയത്ത് ആരും അത്യവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഉള്‍പ്പെടെയുള്ള അവശ്യസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഭക്ഷ്യവസ്തുക്കളോ മരുന്നുകളോ വാങ്ങാനായി ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
Discussion about this post