ദുബായ്: ലോകമാകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുകയാണ്. ചൈനയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ വൈറസ് മറ്റ് രാജ്യങ്ങളിലേയ്ക്കും പടരുകയായിരുന്നു. ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് നിഗമനം.
ദുബായിയില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. വിദ്യാര്‍ത്ഥിനിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യനില സുരക്ഷിതമാണെന്ന് അധികൃതര്‍ പറയുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
രോഗികളുമായി ഇടപഴകിയിരുന്ന സ്കൂളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തൊഴിലാളികളെയും ദുബായ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. കര്‍ശനമായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഇന്നു മുതല്‍ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്കി.
Discussion about this post