ദാവോസ്: രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപാനുകൂല സാഹചര്യം കേരളത്തിലാണെന്ന് പ്രവാസി വ്യവസായി എംഎ യൂസഫലി. രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപാനുകൂല സാഹചര്യമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലുള്ളതെന്ന് വേൾഡ് എക്കണോമിക് ഫോറത്തിലെ ഇന്ത്യാ ചർച്ചയിൽ പങ്കെടുക്കവെയാണ് വ്യവസായിയായ എംഎ യൂസഫലി പറഞ്ഞത്.
ഐടി, ടൂറിസം, മെഡിക്കൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മികച്ച സാധ്യതകളാണു സംസ്ഥാനത്ത് നിലവിലുള്ളത്. 10 കോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി ഇലക്ട്രോണിക് അനുമതി ഇപ്പോൾ നൽകുന്നുണ്ട്. മികച്ച മാനവ ശേഷിയുള്ള സംസ്ഥാനമാണു കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ലുലു ഗ്രൂപ്പിന് അനുവദിച്ചിരുന്ന ഭൂമിയുടെ കൈമാറ്റം തടഞ്ഞിരുന്നു. മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ചേർന്നുണ്ടാക്കിയ കരാറാണ് റെഡ്ഡി സർക്കാർ റദ്ദാക്കിയത്. ഇതിനുപിന്നാലെ ഇനി ആന്ധ്രയിൽ നിക്ഷേപം നടത്തില്ലെന്ന് ലുലു ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
Discussion about this post