തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാൻ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാൻ വ്യത്യസ്തമായ രീതി സ്വീകരിച്ച് മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര സ്വദേശി ഹബീബ് തയ്യിലാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തി ശ്രദ്ധേയനായിരിക്കുന്നത്.
പൗരത്വ നിയമത്തോടുള്ള പ്രതിഷേധം സ്വന്തം ഷർട്ടിൽ രേഖപ്പെടുത്തി ലോക കേരള സഭയ്ക്കെത്തിയാണ് ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് ഏവരേയും അമ്പരപ്പിച്ചത്. നോ എൻആർസി, നോ സിഎബി, നോ സിഎഎ എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് വെള്ള ഷർട്ടിൽ ഹബീബ് പ്രിന്റ് ചെയ്തത്. ഒരു ദശാബ്ദത്തിലേറെയായി പ്രവാസിയാണ് ഈ പുന്നപ്രക്കാരൻ.
ഒമാനിലെ മസ്കറ്റിൽ 12 വർഷമായി ജോലി ചെയ്യുകയാണ് ഹബീബ്. മസ്കത്തിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്താൻ അനുമതി തേടിയെങ്കിലും അവസാനനിമിഷം നിഷേധിക്കപ്പെട്ടിരുന്നു എന്നും ഹബീബ് പറഞ്ഞു.
Discussion about this post