ഓണ്‍ലൈന്‍ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ

ഓണ്‍ലൈന്‍ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഓണ്‍ലൈനായി മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് വ്യക്തമാക്കിയത്.

ദമാം: ഓണ്‍ലൈന്‍ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഓണ്‍ലൈനായി മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കുള്ളതായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് വ്യക്തമാക്കിയത്.

ഓണ്‍ലൈനായി വാങ്ങുന്ന മരുന്നുകള്‍ കൊറിയറായി ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കരുതെന്ന് പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ മരുന്നുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും സ്വീകരിക്കരുതെന്നു കൊറിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൃത്യമായ രേഖകളില്ലാതെയും വിദേശത്തുനിന്ന് മരുന്നുകള്‍ കൊണ്ടുവന്നതിന് നിരവധിപേര്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ പിടിയിലായിട്ടുണ്ട്.

Exit mobile version