ഷാര്‍ജ: ഇറാനിലേക്ക് പോവുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന വാഹനങ്ങളും മറ്റു ചരക്കുകളും പൂര്‍ണ്ണമായി കത്തിനശിച്ചു. ഖാലിദിയ തുറമുഖത്ത് വെച്ചാണ് കപ്പലിന് തീപിടിച്ചത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കപ്പലില്‍ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളും ഉണ്ടായി. രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ചരക്കുമായി ഇറാനിലേക്ക് പോവുകയായിരുന്ന കപ്പലിന് ഖാലിദിയ തുറമുഖത്ത് വെച്ച് തീപിടിക്കുകയായിരുന്നു. കപ്പലില്‍ വാഹനങ്ങളും മറ്റു സാധനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചരക്ക് കപ്പലിലെ ജീവനക്കാര്‍ ഷാര്‍ജ പോലീസിനൊപ്പം സുരക്ഷിതരാണെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡിജി കേണല്‍ സാമി കാമീസ് അല്‍ നഖ്വവി അറിയിച്ചു.
Discussion about this post