പൊന്നാനി എംഇഎസിലെ വിലക്കപ്പെട്ട മാഗസിന്‍; കടംവാങ്ങിയും സഹപാഠികളുടെ ആഭരണം പണയം വെച്ചും വിദ്യാര്‍ത്ഥികള്‍ സംഗീത ലഹരിയില്‍ പ്രകാശനം ചെയ്തു

prayar gopalakrishnan,sabarimala,pampa river
പൊന്നാനി: പൊന്നാനി എംഇഎസ് കോളേജില്‍ ഇന്ന് ആഘോഷദിനമായിരുന്നു. താളമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ത്ഥികള്‍ തണല്‍മരത്തിന് ചുവട്ടില്‍ വട്ടം കൂടി.. വിലക്കപ്പെട്ട മാഗസിന്റെ പ്രകാശനത്തിനായി.. ഏറെ വിവാദമായ പൊന്നാനി എംഇഎസ് കോളേജിലെ ' മുല മുറിക്കപ്പെട്ടവര്‍ ' എന്ന മാഗസിന്‍ ഇന്ന് പ്രകാശനം ചെയ്തു. മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും വിലക്കിനെ മറികടന്നാണ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ അച്ചടിച്ച് വിതരണം ചെയ്തത്. unnamed (3) മാഗസിന്‍ അച്ചടിക്കാന്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപയോളമാണ് ചിലവ് വന്നത്. ഇതിനായി പണം കണ്ടെത്താനുള്ള നേട്ടൊട്ടത്തിലായിരുന്നു വിദ്യാര്‍ത്ഥി നേതാക്കള്‍. പല പെണ്‍കുട്ടികളും തങ്ങളുടെ ആഭരണങ്ങള്‍ പണയം വെക്കാന്‍ നല്‍കിയതോടെ പ്രസ്സില്‍ അഡ്വാന്‍സ് തുക നല്‍കാനായി .ആഭരണങ്ങള്‍ തരാനില്ലാത്തവര്‍ ചെറിയ ചെറിയ തുകകളും നല്‍കി. ഒരു ദിവസത്തെ വരുമാനം നല്‍കിയ സ്ത്രികളുമുണ്ട് ഇക്കൂട്ടത്തില്‍. നിലവില്‍ അമ്പതിനായിരത്തോളം രൂപ പിരിച്ചു കിട്ടി. പ്രകാശനച്ചടങ്ങിനെത്തിയ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ സഫറുള്ള പാലപ്പെട്ടി നല്ലൊരു തുക വാഗ്ദാനം ചെയ്തു . 1400 കോപ്പികളാണ് നിലവില്‍ അച്ചടിച്ചത് . മാഗസിന്‍ അച്ചടിക്കാന്‍ സ്റ്റാഫ് കൗണ്‍സില്‍ അനുവദിക്കാത്തതിനാല്‍ കോളേജില്‍ നിന്നും പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് പിരിവെടുത്ത് മാഗസിന്‍ അച്ചടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. unnamed (2) പ്രകാശനച്ചടങ്ങിന് നിരവധി പ്രമുഖര്‍ പങ്കെടുത്തു. പലരും സോഷ്യല്‍ മീഡിയ വഴി അറിഞാണ് ചടങ്ങിനെത്തിയത്. പ്രശസ്തമായ ഊരാളി ബ്രാന്‍ഡ് , മാധ്യമ പ്രവര്‍ത്തകര്‍, കവികള്‍, എഴുത്തുകാര്‍ എന്നിവരെല്ലാം ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഊരാളി ബ്രാന്റിന്റെ സംഗീതത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. മുലമുറിക്കപ്പെട്ടവര്‍ എന്ന് പേരിട്ട മാഗസിനില്‍ ആഭാസകരമായ ഉള്ളടക്കമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാഫ് കൗണ്‍സിലും മാനേജ്‌മെന്റും മാഗസിനെതിരെ രംഗത്തുവന്നത്. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് മാഗസിന്‍ പ്രകാശനം ചെയ്യരുതെന്ന് തീരുമാനിച്ചത്.എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലക്ക് മാഗസിന്‍ അച്ചടിച്ച് വിതരണം ചെയ്തത്. unnamed മാഗസിനെ അനുകൂലിച്ച് നിരവധി എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് രംഗത്ത് വന്നത്. എഴുത്തുകാരായ എം മുകുന്ദന്‍, ദീപാ നിശാന്ത്, സിനിമാ താരം റീമ കല്ലിങ്ങല്‍ എന്നിവര്‍ മാഗസിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. കോളേജിന്റെ അനുമതിയില്ലാതെ മാഗസിന്‍ വിതരണം ചെയ്യാനും അച്ചടിക്കാനും നേതൃത്വം നല്‍കിയവര്‍ക്കെതിരെ അച്ചടക്കനടപടിയെടുക്കണമെന്നാണ് മാനേജ്‌മെന്റും ഒരു വിഭാഗം അധ്യാപകരും ആവശ്യപ്പെടുന്നത് .വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അച്ചടക്കവിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ( ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)