ലഖ്നൗ: തന്നെ മുമ്പു തന്നെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആര്‍ജവം കാണിക്കണമായിരുന്നെന്ന് ഓം പ്രകാശ് രാജ്ഭര്‍. താന്‍ നേരത്തെ രാജിക്കത്ത് നല്‍കിയതാണ്. തന്റെ പാര്‍ട്ടിയും ബിജെപിയുംഒരേ മുന്നണിയുടെ ഭാഗമായി നില്ക്കുമ്പോള് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരരംഗത്ത് നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തില്‍ അണികളോട് എന്ത് മറുപടി പറയണമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. താന്‍ മന്ത്രിയായിരുന്ന സമൂഹ്യനീതി വകുപ്പിന്റെ നിര്‍ദേശങ്ങളൊന്നും യോഗി ആദിത്യനാഥ് കേള്ക്കാറില്ലായിരുന്നെന്നും ഓം പ്രകാശ് രാജ്ഭര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, പ്രതിപക്ഷത്തിന്റെ വിശാല സഖ്യത്തോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് അത് വഴിയേ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ, ഉത്തര്‍പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും എസ്പി-ബിഎസ്പി സഖ്യം വന്‍ വിജയം നേടുമെന്നും ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞത് ബിജെപിക്കിടയില്‍ വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യോഗി രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്.
Discussion about this post