കൊച്ചി: ആര്‍എസ്എസിനെ ശബരിമല വിഷയത്തില്‍ താക്കീത് നല്കി റെഡി റ്റു വെയ്റ്റ് സംഘടന. വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍എസ്എസിനെതിരെ തെരുവിലിറങ്ങി നാമജപ സമരം നടത്തുമെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ളയാണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല സ്ത്രീപ്രവേശനത്തിന് അനുകൂല നിലപാടെടുക്കുന്ന ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമാണ് പത്മ പിള്ളയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് പത്മപിള്ള തന്റെയും സംഘടനയുടെയും നിലപാട് വ്യക്തമാക്കിയത്.
സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാല്‍ ആര്‍എസ്എസിനെതിരെയും സമരം ചെയ്യുമോ എന്ന ചോദ്യത്തിന് അയ്യപ്പ ആചാരത്തിനെതിരെ നില്ക്കുന്ന ആര്‍ക്കെതിരെയും നാമജപ സമരം നടത്തുമെന്ന് പത്മപിള്ള വ്യക്തമാക്കി. കൊടിയുടെ കളറോ പാര്‍ട്ടിയുടെ കളറോ ചിഹ്നമോ നോക്കിയല്ല ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്തത്. കേരളത്തിലെ അമ്മാര്‍ക്ക് ഒരു നാമജപത്തിന് ഇറങ്ങാന്‍ ഇനിയും മടിയില്ലെന്നും ആര്‍എസ്എസ് മറുപക്ഷത്ത് നിന്നാലും സമരം നടത്തുമെന്നും പത്മ പിള്ള പറഞ്ഞു.
‘ഞങ്ങളുടെ പ്രക്ഷോഭം കഴിഞ്ഞു എന്നൊരു ഇമ്പ്രഷന്‍ നല്കാന് സമയമായിട്ടില്ല. ഒരു ചതി സംഭവിച്ചാല്‍, നിലപാടില്‍ നിന്ന് ആരെങ്കിലും പുറകോട്ട് പോയാല്‍ വീണ്ടും പ്രക്ഷോഭം തുടങ്ങും’ പത്മ പിള്ള പറയുന്നു. ആര്‍എസ്എസിലെ ചില വ്യക്തികളുടെ തീരുമാനം സംഘടനയുടേതല്ലെന്നും പത്മ പിള്ള പറഞ്ഞു. നേരത്തെ വിഷയത്തില്‍ ഹിന്ദു ഐക്വേദി നേതാവ് കെപി ശശികല റെഡി ടു വെയ്റ്റിനെതിരെ നിലപാടെടുത്ത് രംഗത്തെത്തിയിരുന്നു.
Discussion about this post