ന്യൂഡല്‍ഹി: നേരത്തെ രാജ്യം ഭരിച്ചവര്‍ തങ്ങളുടെ കുടുംബത്തിന് മാത്രം നേട്ടം കിട്ടാനാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്മം നല്കുന്ന അവസ്ഥ മാറ്റിയത് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അടുത്ത തലമുറയും പ്രധാനമന്ത്രിയാകുന്നു, മുഖ്യമന്ത്രിയുടെ മക്കള്‍ മുഖ്യമന്ത്രിയാകുന്നു. ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ബിജെപിയാണ് ഇതിന് മാറ്റം വരുത്തിയതെന്നും അദ്ദേഹം വിശദമാക്കി. ബിജെപി ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയല്ല. ജാതിയുടെയോ , മതത്തിന്റെയോ ഭാഷയുടേയോ പേരിലുള്ള വേര്‍തിരിവുകള്‍ ബിജെപിയിലില്ല.
വാജ്പേയി ആണ് ഞങ്ങളുടെ പരമോന്നത നേതാവെന്നും നേതൃത്വം ഇടയ്ക്കിടെ മാറുന്നുണ്ടെങ്കിലും ബിജെപി ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്ത്തിക്കുന്നില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post