കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് രോഹിത്തിന്റെയും ശ്രീജയുടെയും വിവാഹം നടന്നത്. ഡോക്ടറാണ് ഇരുവരും. അങ്കമാലി അഡ്ളക്സ് കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. രാഷ്ട്രീയ-സിനിമാ-മേഖലകളിലെ പ്രമുഖര്‍ ചടങ്ങിനെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്, ഉമ്മന്‍ചാണ്ടി, മമ്മൂട്ടി, ശ്രീകണ്ഡന് നായര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള, വെള്ളാപ്പള്ളി നടേശന്, എന്നിങ്ങനെ പ്രമുഖരുടെ വലിയൊരു നിരതന്നെ രോഹിത്തിനെയും ശ്രീജയേയും അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിവാഹ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
വിവാഹ ശേഷം നവദമ്പതികള്‍ ട്രെയിനില്‍ യാത്ര ചെയ്തതും, കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സഹോദരിയുടെ വിവാഹ ചെലവ് ഏറ്റെടുത്തതുമൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വീഡിയോ കാണാം…
Discussion about this post