കൊച്ചി: ശബരിമല വിഷയത്തിലെ ബിജെപി സമരം നേതാക്കളെ ലോകപ്രശസ്തരാക്കിയെന്നും സമരം വന്‍വിജയമായിരുന്നെന്നും പ്രസംഗത്തിനിടെ അവകാശപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ ട്രോളിക്കൊന്ന് സോഷ്യല്‍മീഡിയ. ജനഹിതവും ദൈവഹിതവും ബിജെപിയെ തുണച്ചെന്നും ബിജെപി നേതാക്കള്‍ ഈ സമരത്തിലൂടെ ലോകപ്രശസ്തരായെന്നും സമരത്തിന് ലോകശ്രദ്ധയാകര്ഷിക്കാന് സാധിച്ചെന്നും ഒക്കെയായിരുന്നു ശ്രീധരന് പിള്ളയുടെ പ്രസ്താവനകള്‍.
ബിജെപിയുടെ പ്രശസ്തി കേട്ടറിഞ്ഞ മരിയ ഷറപ്പോവ ഞെട്ടിയെന്നൊക്കെയാണ് ട്രോളന്മാര് ഈ വിഷയത്തില്‍ തട്ടിവിടുന്നത്. കൂടാതെ ട്രംപിനോട് ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കുന്ന പുടിനുംട്രോളുകളില് നിറയുന്നുണ്ട്.
ലോകനേതാക്കളെല്ലാം ശ്രീധരന്‍പിള്ളയെ കുറിച്ച് സംസാരിക്കുന്നതാണ് ട്രോളുകളിലെ ഹൈലൈറ്റ്.
ചില ട്രോളുകള്‍ കാണാം:
Discussion about this post