മലപ്പുറം: നിലമ്പൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് മുന്നിട്ട് നിൽക്കുന്നുവെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായിട്ടില്ല. ആദ്യ റൌണ്ടിൽ പിവി അൻവർ പിടിച്ച വോട്ടുകൾ യുഡിഎഫിന്റെ വോട്ട് ലീഡ് കുറച്ചു. യുഡിഎഫിന് മേൽക്കൈയുള്ള പഞ്ചായത്തിലാണ് അൻവർ വോട്ട് പിടിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജാണ് രണ്ടാമത്. തപാൽ വോട്ടുകളിൽ ആര്യാടൻ ഷൌക്കത്തായിരുന്നു മുന്നിൽ. പക്ഷേ പിവി അൻവർ യുഡിഎഫ് വോട്ട് പിടിക്കുന്നുണ്ടെന്നാണ് ആദ്യ മണിക്കൂറിലെ ഫലം സൂചിപ്പിക്കുന്നത്.
രണ്ടാം റൗണ്ടിൽ വോട്ടെണ്ണുമ്പോഴും യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമില്ല. രണ്ടാം റൗണ്ടിൽ യുഡിഎഫ് 7683 വോട്ടുകളും എൽഡിഎഫ് 6440 വോട്ടുകളും നേടി. മൂന്നാം റൗണ്ടിലേക്ക് കടന്ന വോട്ടെണ്ണലിൽ 1347 വോട്ടിന് യുഡിഎഫ് മുന്നിൽ നിൽക്കുകയാണ്.
Discussion about this post