തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ചോദ്യോത്തര വേളക്ക് ശേഷം 10 മണിക്കാണ് നിയമസഭയിലെ സത്യപ്രതിജ്ഞ. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പമാകും ചാണ്ടി ഉമ്മന്‍ സഭയിലേക്കെത്തുക.
പുതുപ്പള്ളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തുന്നത്. യുഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 14,726 അധികവോട്ടാണ് ഇക്കുറി ചാണ്ടി ഉമ്മന്‍ ലഭിച്ചത്.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക് സി തോമസിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജെയ്കിന് ചാണ്ടി ഉമ്മനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല. അതുപോലെ, വെറും 6447 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.
Discussion about this post