ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ബിജെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് സംവാദത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്. സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായി ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അറിയിച്ചത്.
‘ജെയ്റ്റ്ലി ജി ഞങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണ്. ജനുവരി രണ്ടിന് സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്. സമയം നിശ്ചയിച്ചോളൂ’ ഖാര്‍ഗെ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം നടത്തണമെന്നമെന്നും ഖാര്‍ഗെ പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് യുദ്ധവിമാനങ്ങളുടെ വില പുറത്ത് വിടാത്തതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും നുണകള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവില്ലെന്നുമാണ് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്. കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഓടിപ്പോകുകയാണെന്നും രാജ്നാഥ് പറഞ്ഞു.
ഡിസംബര്‍ 11ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ തന്നെ റാഫേലില്‍ ജെപിസി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്.
Discussion about this post