ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ 51ാം പിറന്നാളിനോടനുബന്ധിച്ച് ഇന്ന് സേവനദിനമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്.ഡല്‍ഹിയില്‍ അവശ്യവസ്തുക്കള്‍, മാസ്ക്, മരുന്നു കിറ്റ്,പാകം ചെയ്ത ഭക്ഷണക്കിറ്റ് എന്നിവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യും.
കോവിഡ് ബാധിച്ചവരുടെ വീടുകളുള്‍പ്പടെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 272 വാര്‍ഡുകളിലും കിറ്റ് വിതരണം നടത്തുമെന്ന് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് ചൗധരി അമില്‍ കുമാര്‍ പറഞ്ഞു. നിലവില്‍ ഡല്‍ഹി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ആവശ്യക്കാര്ക്കുമായി ഭക്ഷ്യവസ്തുക്കളുടെ വിതരണവും ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
അമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന രാഹുലിന് നിരവധി രാഷ്ട്രീയ നേതാക്കളാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ബി.ജെ.പി ക്യാമ്പില്‍ നിന്നുള്ള നേതാക്കളും ആശംസകള്‍ അറിയിച്ചു.കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, തേജസ്വി യാദവ്, സച്ചിന് പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.
Discussion about this post