സ്ത്രീവിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

kollam thulasi's bail plea rejected

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

കൊല്ലം തുളസിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കൊല്ലം ചവറ ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ ബിജെപി പൊതുയോഗത്തില്‍ വെച്ചാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ഒക്ടോബര്‍ 12ന് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ ചവറ പൊലീസാണ് കേസെടുത്തത്.

Exit mobile version