കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനും ഭാര്യയ്ക്കും നേരെ ആര്‍എസ്എസ് ആക്രമണം. കക്കട്ട് അമ്പലകുളങ്ങരയില്‍ വെച്ചാണ് ജൂലിയസ് നിഖിദാസിനും ഭാര്യയും ഏഷ്യനെറ്റ് റിപ്പോര്‍ട്ടറുമായ സാനിയോ മനോമിക്കും നേരെ ക്രൂരമായ ആക്രമണമുണ്ടായത്.
ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി എട്ടോളം വരുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സാരമായി പരിക്കേറ്റ ഇരുവരേയും കുറ്റ്യാടി ഗവ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്
Discussion about this post