രാജ്യത്തെ കബളിപ്പിച്ച് മുങ്ങിയാലും നീരവ് മോദി മോഡി സര്‍ക്കാരിന് മുത്താണ്! പിഎന്‍ബി തട്ടിപ്പ് കേസില്‍ നീരവ് മോദിയെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനെ എതിര്‍ത്ത് കേന്ദ്രം

pnb fraud case, central govt, nirav modi, pm modi, supreme court, india, politics
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നും 11,300 കോടി രൂപയുടെ തിരിമറി നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയ്ക്കായി സുപ്രീം കോടതിയില്‍ ശബ്ദമുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. പിഎന്‍ബി തട്ടിപ്പില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീരവ് മോദിക്ക് അനുകൂലമായി വാദിച്ചത്. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ ഹര്‍ജിയെ കേന്ദ്രം എതിര്‍ക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം, ഹര്‍ജിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മാര്‍ച്ച് 16 ലേക്കു പരിഗണിക്കാന്‍ മാറ്റി വയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ വിനീത് ധന്‍ഡയാണു ഹര്‍ജി ഫയല്‍ ചെയ്തത്. പിഎന്‍ബി, റിസര്‍വ് ബാങ്ക്, ധന-നിയമ മന്ത്രാലയങ്ങള്‍ എന്നിവയെ കക്ഷികളായി ഹര്‍ജിയില്‍ ചേര്‍ത്തിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎന്‍ബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം. വലിയ തുകയ്ക്കു വായ്പ അനുവദിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ധനമന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ബാങ്ക് തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കണം. ഇങ്ങനെ തട്ടിപ്പു നടന്നാല്‍, അതിന് ഒത്താശ ചെയ്യുന്ന ജീവനക്കാര്‍ വിരമിച്ചാലും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം. വിരമിച്ച ജഡ്ജിമാരും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാകണം. പൊതുജനത്തെയും രാജ്യത്തിന്റെ ഖജനാവിനെയും ഇത്തരം തട്ടിപ്പുകള്‍ ഗുരുതരമായി ബാധിക്കുന്നു. രാഷ്ട്രീയക്കാര്‍ നിയന്ത്രിക്കുന്ന ഏജന്‍സി അത് അന്വേഷിച്ചാല്‍പ്പോര. റിസര്‍വ് ബാങ്കിന്റെ ധനകാര്യ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചല്ല പല വായ്പകളും അനുവദിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)