പ്രധാനമന്ത്രി നരേന്ദ്ര മോഡി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി

pm narendra modi, instrument of corruption, rahul gandhi, india, politics
ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുകേസില്‍ ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും നിശിതമായി വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു രാഹുല്‍. ആദ്യം നോട്ട് നിരോധനമെന്ന പേരില്‍ ജനങ്ങളെ മോഡി ബാങ്കിനു മുന്നില്‍ ക്യൂ നിര്‍ത്തി. ഇതിനിടയില്‍ വേണ്ടപ്പെട്ടവര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നല്‍കി. പിന്നീടുള്ള കളികള്‍ ബാങ്കിന്റെ പിന്നണിയിലായിരുന്നു. തുടര്‍ന്ന് നീരവ് മോദിയുടെ ഊഴമായിരുന്നു. കിട്ടിയ പണമത്രയും കൊണ്ട് അയാള്‍ സ്ഥലം വിട്ടെന്നും രാഹുല്‍ പറഞ്ഞു. നാളുകളായി കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതും ഇത് തന്നെയാണ് മോഡി അഴിമതിക്കെതിരെ നിശബ്ദനാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)